ബോസ്റ്റണ്‍: വൈദ്യുത ഉപകരണങ്ങള്‍ വയറില്ലാതെ ചാര്‍ജ് ചെയ്യാനാകുന്ന സാങ്കേതിക വിദ്യയുമായി ഒരു കൂട്ടം ഗവേഷകര്‍. സാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞരാണ് പുത്തന്‍ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുന്നത്. വൈഫൈ സിഗ്‌നലുകളെ വൈദ്യുതിയായി പരിവര്‍ത്തനം ചെയ്യാനാവുന്ന ഉപകരണമാണ് ഇവര്‍ വികസിപ്പിച്ചിരിക്കുന്നത്. ഇത് ഉപോയഗിച്ച് ദിവസേന ഉപയോഗിക്കുന്ന വൈദ്യുത ഉപകരണങ്ങള്‍ വയറില്ലാതെ ചാര്‍ജ് ചെയ്യാനാകുന്ന സാങ്കേതിക വിദ്യകള്‍ക്ക് വഴിതെളിയിക്കുന്നതാണ് ഈ കണ്ടുപിടുത്തം.
എസി ഇലക്ട്രോമാഗ്‌നറ്റിക് തരംഗങ്ങളെ ഡിസി വൈദ്യുതിയാക്കിമാറ്റിയാണ് സാധിക്കുന്ന ഉപകരണങ്ങള്‍ ‘റെക്റ്റെന്നാസ്’ (rectennas) എന്നാണ് അറിയപ്പെടുന്നത്. വൈഫൈ വഹിക്കുന്ന എസി ഇലക്ട്രോമാഗ്‌നറ്റിക് തരംഗങ്ങളെ ആഗിരണം ഒരു ഫ്ളെക്സിബിള്‍ റേഡിയോ ഫ്രീക്വന്‍സി ആന്റിന ഉപയോഗിക്കുന്നു. ഈ ആന്റിന റ്റൂ ഡയമെന്‍ഷണല്‍ സെമി കണ്ടക്ടര്‍ ഉപയോഗിച്ച് നിര്‍മിച്ച ഒരു ഉപകരണവുമായി ബന്ധിപ്പിച്ചിട്ടുണ്ടാവും. ആഗിരണം ചെയ്യുന്ന എസി തരംഗങ്ങള്‍ സെമി കണ്ടക്ടറിലെത്തുകയും അത് ഡിസി വോള്‍ടേജ് ആക്കി മാറ്റുകയും ചെയ്യുന്നു.
ഈ വൈദ്യുതി ബാറ്ററികള്‍ റീച്ചാര്‍ജ് ചെയ്യുന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവും. ഭാവിയില്‍ ഈ സംവിധാനം ഉപയോഗിച്ച് ബാറ്ററികള്‍ ഇല്ലാതെ പോലും വൈഫൈ സിഗ്‌നലുകളില്‍ നിന്നും നേരിട്ട് വൈദ്യുതി ഉപയോഗിക്കാനാവും.
Post Your Comments