ന്യൂഡല്‍ഹി : കുംഭമേളയ്ക്കിടെ ഗംഗാ സ്നാനം നടത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും മന്ത്രിമാരേയും ട്രോളി കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായി ശശി തരൂര്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തരൂര്‍ യോഗിയേയും മറ്റ് സംസ്ഥാന മന്ത്രിമാരേയും ട്രോളി രംഗത്തെത്തിയത്.
‘ഗംഗ പരിശുദ്ധമായി നിലനിര്‍ത്തേണ്ടതുണ്ട് , പാപങ്ങളും ഇവിടെ തന്നെ കഴുകി കളയണം, ഗംഗാ മാതാവ് വിജയിക്കട്ടെ’ എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്
ഇന്നലെയാണ് കുഭമേള നടക്കുന്ന പ്രയാഗ്രാജില് പ്രത്യേകയോഗം ചേര്‍ന്ന് ഉത്തര്‍പ്രദേശ് മന്ത്രിസഭ ചരിത്രം കുറിച്ചത്. ഇതിന് ശേഷമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും ത്രിവേണീസംഗമത്തില്‍ സ്നാനവും നടത്തിയത്.അതേ സമയം തരൂരിന്റെ ട്വീറ്റിനെതിരെ യുപി മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ്ങ് രംഗത്തെത്തി.
‘ ശശി തരൂരിന് കുംഭമേളയുടെ പ്രാധാന്യത്തെ കുറിച്ച് എന്തറിയാം? അദ്ദേഹം കഴിയുന്ന ചുറ്റുപാട്, അദ്ദേഹം പാലിച്ചുപോന്ന സംസ്ക്കാരം, ഇതെല്ലാം വെച്ച് നോക്കുമ്പോള്‍ അദ്ദേഹത്തിന് കുംഭമേളയും അതിന്റെ പ്രധാന്യവും മനസിലാവില്ല. ജനങ്ങളെ പലരും തെറ്റിദ്ധരിപ്പിക്കുകയാണ്. കുംഭമേളയ്ക്കിടെ സ്നാനം നടത്തി നിങ്ങളുടെ പാപങ്ങള്‍ കഴുകിക്കളയൂ സിങ് പറഞ്ഞു.
गंगा भी स्वच्छ रखनी है और पाप भी यहीं धोने हैं। इस संगम में सब नंगे हैं!
जय गंगा मैया की! pic.twitter.com/qAmHThAJjD— Shashi Tharoor (@ShashiTharoor) January 29, 2019
Post Your Comments