KeralaLatest News

കൈവശം വെച്ചിരിക്കുന്ന ഭുമി സ്വന്തമാക്കാനുള്ള ഹാരിസണിന്റെ നീക്കം തടയണമെന്ന് ചെന്നിത്തല

തിരുവനന്തപുരം : സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കാനുള്ള ഹാരിസണ്‍ പ്ലാന്റേഷന്‍സിന്റെ നീക്കം തടയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന് ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കരം അടപ്പിക്കാനുള്ള നീക്കം തടയണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഹാരിസണ്‍ മലയാളം പ്ലാന്റേഷസിന്റെ കേസ് വളരെ ശക്തമായി മുന്നോട്ട് കൊണ്ടുപോകുകയും അനധികൃതമായി കൈവശം വച്ചിട്ടുള്ള സര്‍ക്കാര്‍ ഭൂമി മുഴുവന്‍ പിടിച്ചെടുക്കാനുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തതാണ്.

കമ്പനിയുടെ പക്കലുള്ള ഭൂമി പൂര്‍ണ്ണമായും ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന ആറ് അന്വേഷണ റിപ്പോര്‍ട്ടുകളാണ് ഇന്നുള്ളത്. കമ്പനിക്കെതിരായി 25 ല്‍പ്പരം കോടതി വിധികള്‍ നിലനില്‍ക്കുകയാണ്. നിലവില്‍ ഏതാണ്ട് 76000 ഏക്കര്‍ ഭൂമിയാണ്
ഏക്കര്‍ ഭൂമിയാണ് ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കൈവശമുള്ളത്. ഹാരിസനെപ്പോലെയുള്ള വന്‍കിട തോട്ടം ഉടമകള്‍ക്ക് സഹായകരമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button