മലപ്പുറം: ക്വാറിക്കെതിരെ സമരം നടത്തിയതിന് പരിസ്ഥിതി പ്രവര്‍ത്തകനെ അജ്ഞാതസംഘം മര്‍ദ്ദിച്ചവശനാക്കി. പരിസ്ഥിതി പ്രവര്‍ത്തകന്‍ അബ്ദുള്‍ അസീസിനാണ് മര്‍ദ്ദനമേറ്റത്. വാഴയൂര്‍ അങ്ങാടിക്ക് സമീപത്ത് വെച്ച് ബൈക്കിലെത്തിയ 2 അംഗ സംഘം അസീസിനെ മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തില്‍ അബ്ദുള്‍ അസീസിന്റെ കണ്ണിനും തലക്കും ഗുരുതരമായി പരിക്കേറ്റു. പ്രദേശത്തെ ക്വാറിക്കെതിരെ സമരം നടത്തിയതിനായിരുന്നു മര്‍ദ്ദനം.
വാഴയൂരില്‍ പ്രവര്‍ത്തിച്ചിരുന്ന എം.പി ക്രഷര്‍ എന്ന കരിങ്കല്‍ ക്വാറിക്കെതിരെ നടന്ന സമരത്തിന്റെ കണ്‍വീനറായിരുന്നു അബ്ദുള്‍ അസീസ്. ശക്തമായ സമരത്തെത്തുടര്‍ന്ന് ക്വാറി പൂട്ടാന്‍ ജില്ലാ കളക്ടര്‍ മുമ്പ് ഉത്തരിവിട്ടിരുന്നെങ്കിലും കോടതിയില്‍ നിന്ന് അനുകൂലമായ വിധി നേടി ക്വാറി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്വാറിക്കെതിരെയുള്ള സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുമ്പ് ഫോണിലൂടെ ഭീഷണിസന്ദേശങ്ങള്‍ വന്നിട്ടുണ്ടെന്ന് അബ്ദുള്‍ അസീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments