പേരാവൂര്‍: പേരാവൂര്‍ സഹകരണ ആശുപത്രി വില്‍പ്പനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സും ബിജെപിയും നടത്തുന്ന പ്രചാരണങ്ങള്‍ വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ആശുപത്രി വില്‍പ്പനയുടെ പേരില്‍ സിപിഐ എം നേതാക്കള്‍ക്കും പാര്‍ടിക്കുമെതിരെ നടത്തുന്ന കള്ളപ്രചാരണങ്ങള്‍ തുറന്നുകാട്ടാന്‍ കോളയാട് ടൗണില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ടി അംഗങ്ങളും നേതാക്കളും പാര്‍ടി മാനദണ്ഡം അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. പേരാവൂര്‍ സഹകരണ ആശുപത്രിയുടെ ചുമതലക്കാരനെന്ന നിലയ്ക്ക് ആശുപത്രി വില്‍പ്പനയില്‍ കെ പി സുരേഷ് കുമാറിന് ജാഗ്രതക്കുറവുണ്ടായി. ജാഗ്രതക്കുറവിന്റെ ഭാഗമായുള്ള സ്വാഭാവിക അച്ചടക്ക നടപടിയാണ് പാര്‍ടി കൈക്കൊണ്ടത്. നടപടി ഒരു പാര്‍ടി വിദ്യാഭ്യാസം കൂടിയാണ്. മറ്റൊരു പാര്‍ടിയിലും ഇത്തരത്തിലുള്ള പരിശോധനയോ തെറ്റ് തിരുത്തലോ ഇല്ലെന്നും പി ജയരാജന്‍ പറഞ്ഞു.
Post Your Comments