കൊച്ചി : പുരോഗമന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ചുവടുപിടിച്ചാണ് ലെനിന്‍ രാജേന്ദ്രന്‍ സിനിമകളെടുത്തതെന്ന് തിരക്കഥാകൃത്ത് ജോണ്‍ പോള്‍. ചിലര്‍ രാഷ്ട്രീയത്തെ സിനിമയില്‍ ഇടകലര്‍ത്തിയപ്പോള്‍ രാഷ്ട്രീയത്തെ കാല്‍പ്പനികതയോടെ അവതരിപ്പിക്കാനാണ് ലെനിന്‍ രാജേന്ദ്രന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ഹൈക്കോടതി കമ്മിറ്റി സംഘടിപ്പിച്ച ലെനിന്‍ രാജേന്ദ്രന്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജോണ്‍ പോള്‍.
തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് ലെനിന്‍ സിനിമയെ കണ്ടത്. മീനമാസത്തിലെ സൂര്യന്‍ എന്ന സിനിമ ഇതിന് ഉദാഹരണമാണ്. ലെനിന്റെ മതമായിരുന്നു സിനിമ. രാഷ്ട്രീയഘോഷങ്ങളെ ഇടകലര്‍ത്തി സിനിമയെടുക്കുന്നതില്‍നിന്ന് വ്യത്യസ്തമായി മാനവികതയെന്ന മതത്തെ അടിസ്ഥാനമാക്കി സിനിമ നിര്‍മിച്ചു. സിനിമയിലേക്കുള്ള യാത്രയായിരുന്നു ലെനിന്റെ ജീവിതം. സിനിമയെ സംബന്ധിച്ച് ജഡ്ജിയാകാന്‍ ലെനിന്‍ തയ്യാറായില്ല. സ്വയം വിമര്‍ശകനായിരുന്നു.
അദ്ദേഹത്തിന്റെ വിയര്‍പ്പുനിറഞ്ഞ തുടിതാളമായിരുന്നു അദ്ദേഹത്തിന്റെ ഓരോ സിനിമയിലെയും പാട്ടുകള്‍. രാഗങ്ങളറിഞ്ഞിരുന്നില്ലെങ്കിലും പാട്ടിന്റെ മര്‍മം അറിയാമായിരുന്നു. മനുഷ്യനെ സ്‌നേഹിച്ച ലെനിന്‍, മനുഷ്യന്റെ സംഗീതത്തെ നെഞ്ചേറ്റി. ഓരോരുത്തരോടും സമഭാവനയോടെ പെരുമാറിയ ലെനിന്‍ ബന്ധങ്ങളോട് അടങ്ങാത്ത കൂറുപുലര്‍ത്തി. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ഹൈക്കോടതി കമ്മിറ്റി പ്രസിഡന്റ് കെ ഗോപാലകൃഷ്ണക്കുറുപ്പ് അധ്യക്ഷനായി.
Post Your Comments