മലപ്പുറം: കേരള കോണ്‍ഗ്രസ് എം പിളരില്ലെന്ന് വ്യക്തമാക്കി ജോസ് കെ.മാണി. പിളരുമെന്ന തരത്തില്‍ വരുന്ന പ്രചാരണങ്ങള്‍ മാധ്യമ സൃഷ്ടിയാണ്. കേരള കോണ്‍ഗ്രസ് ലയനത്തിന് ശേഷം ആദ്യമായല്ല പാര്‍ലമെന്റിലേക്ക് രണ്ട് സീറ്റ് ആവശ്യപ്പെടുന്നത്. കെ.എം.മാണിയും പി.ജെ.ജോസഫും സംയുക്തമായാണ് രണ്ട് സീറ്റ് എന്നത് രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ ചൊവ്വാഴ്ച അവതരിപ്പിച്ചത്. ജോസഫ് ഗ്രൂപ്പ്, മാണി ഗ്രൂപ്പ് എന്ന വ്യത്യാസം പാര്‍ട്ടിക്കകത്ത് ഇല്ലെന്നും പാര്‍ട്ടി പിളര്‍ന്ന് കാണാന്‍ ആഗ്രഹിക്കുന്നവര്‍ നിരാശപ്പെടേണ്ടിവരുമെന്നും ജോസ്. കെ. മാണി പറയുകയുണ്ടായി.
Post Your Comments