കാലടി :കേംബ്രിഡ്ജ് സര്‍വകലാശാലയുമായി കൈകോര്‍ത്ത് കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജി. വിദേശ തൊഴില്‍മേഖലയില്‍ അത്യന്താപേക്ഷിതമായ ഭാഷാവൈദഗ്ധ്യം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുകൊടുക്കാനുള്ള ദൗത്യം നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് ആദിശങ്കര കേംബ്രിഡ്ജുമായി ഒരുമിക്കുന്നത്. കേംബ്രിഡ്ജ് സര്‍വകലാശാലയുടെ ആംഗലേയ ഭാഷ യോഗ്യതാപരീക്ഷകള്‍ക്കുള്ള പരിശീലനവും അന്തര്‍ദേശീയ തൊഴില്‍, പഠന യോഗ്യതകളും ഇതുവഴി ആദിശങ്കരയില്‍ ലഭ്യമാകും.
ഈ പഠനപദ്ധതികളുടെ ഉദ്ഘാടനം ശശി തരൂര്‍ എംപി നിര്‍വഹിച്ചു. റോജി എം ജോണ്‍ എംഎല്‍എ മുഖ്യാതിഥിയായി. ആദിശങ്കര മാനേജിങ് ട്രസ്റ്റി കെ ആനന്ദ് അധ്യക്ഷനായി
Post Your Comments