ബംഗളൂരു: ആദ്യ തോല്‍വിയുടെ ക്ഷീണം മാറ്റാൻ ബംഗളൂരു എഫ് സി ഇന്നിറങ്ങും. വൈകിട്ട് ഏഴരയ്ക്ക് ബംഗളൂരുവില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് ബംഗളൂരു എഫ് സി നേരിടുക. ആദ്യ തോൽവി മാറികടക്കുകയാണ് ബംഗളൂരുവിന്റെ ലക്ഷ്യം. ഗുവാഹത്തിയില്‍ നടന്ന ആദ്യ പാദ മത്സരത്തിൽ ഇരുടീമും ഓരോ ഗോള്‍ വീതം നേടി സമനില സ്വന്തമാക്കിയിരുന്നു.
മുംബൈക്കെതിരെ ഒരു ഗോളിനായിരുന്നു ബംഗളൂരു തോൽവി ഏറ്റു വാങ്ങിയത്. പോയിന്റ് പട്ടികയിൽ 27 പോയിന്റുമായി ബംഗളൂരു എഫ് സി രണ്ടാം സ്ഥാനത്തും, 23 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്.
Post Your Comments