Devotional

ഗായത്രീമന്ത്രം ജപിയ്ക്കുമ്പോള്‍ മനസിനും ശരീരത്തിനും ഏറെ ഗുണകരം : ഏറെ ശക്തിയുള്ള മന്ത്രമാണ് ഇതെന്ന് വിശ്വാസം

സൂര്യദേവനെ ഉപാസിച്ചു കൊണ്ടുള്ള മന്ത്രമാണ് ഗായത്രീമന്ത്രം. ഏറെ ശക്തിയുള്ള മന്ത്രമാണിതെന്നാണ് വിശ്വാസം. യഥാര്‍ത്ഥ വേദത്തില്‍ എഴുതപ്പെട്ട ഇത് ശരീരത്തിനും മനസിനും ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഈശ്വരകടാക്ഷം, ബ്രഹ്മജ്ഞാനം, സമൂഹത്തിന്റെ സന്തോഷം, ധനം എന്നീ ഉദ്ദേശങ്ങളോടെയാണ് ഇത് ചൊല്ലുന്നത്. ഇതിനു കൃത്യമായ രീതികളും വിശ്വാസങ്ങളുമെല്ലാമുണ്ട്.

ദിവസം മൂന്നുതവണ ഗായത്രീമന്ത്രം ചൊല്ലാനുള്ള സമയങ്ങളുണ്ട്. സൂര്യോദതയത്തിനു മുന്‍പു തുടങ്ങി സൂര്യനുദിയ്ക്കും വരെ ഇതു ചൊല്ലാം. സൂര്യാസ്തമയ സമയത്തും ഗായത്രീമന്ത്രമാകാം. എന്നാല്‍ ഏറ്റവും ഉചിതം പുലര്‍ച്ചെ തന്നെയാണ്.

രുദ്രാക്ഷം കയ്യില്‍ പിടിച്ച് ഈ മന്ത്രം ജപിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. നിങ്ങള്‍ക്കുള്ളില്‍ത്തന്നെ ആത്മീയതയുണര്‍ത്താന്‍ ഈ മന്ത്രത്തിനു സാധിയ്ക്കും. ദുര്‍ശക്തികളുടെ സ്വാധീനം കാരണം ആളുകള്‍ക്ക് അനാരോഗ്യം വരാന്‍ സാധ്യതയുണ്ട്. ഇതില്‍ നിന്നും രക്ഷ നല്‍കാന്‍ ഗായത്രീമന്ത്രം സഹായിക്കുന്നു. അടുത്ത തലമുറയ്ക്ക് സത്ബുദ്ധി ലഭിയ്ക്കുന്നതിനും ഗായത്രീമന്ത്രം സഹായിക്കും. കുടംബത്തില്‍ ഐശ്വര്യവും അഭിവൃദ്ധിയുമുണ്ടാകാന്‍ ഗായത്രീമന്ത്രം സഹായിക്കുന്നു.

മുതിര്‍ന്നവരേക്കാള്‍ ഗായത്രീമന്ത്രം ഗുണം ചെയ്യുന്നത് കുട്ടികള്‍ക്കാണെന്നാണ് വിശ്വാസം. ദിവസം 108 തവണ ഈ മന്ത്രം ചൊല്ലിയാല്‍ കുട്ടികള്‍ ബുദ്ധിമാന്മാരാകും. അവര്‍ ആഗ്രഹിയ്ക്കുന്നതെന്തും നേടാന്‍ സാധിയ്ക്കും. ശത്രുക്കളില്‍ നിന്നും ഉപദ്രവമുണ്ടെങ്കില്‍ ഇതില്‍ നിന്നും രക്ഷ നേടാന്‍ ചൊവ്വ, ഞായര്‍, അമാവാസി ദിവസങ്ങളില്‍ ചുവന്ന വസ്ത്രമണിഞ്ഞ് ദുര്‍ഗാദേവിയെ മനസിലോര്‍ത്ത് ഈ മന്ത്രം ജപിയ്ക്കുക. വിവാഹതടസം നീങ്ങാന്‍ തിങ്കളാഴ്ച ദിവസങ്ങളില്‍ മഞ്ഞ വസ്ത്രം ധരിച്ച് ഈ മന്ത്രം 108 തവണ പാര്‍വ്വതീദേവിയെ മനസില്‍ ധ്യാനിച്ചു ജപിയ്ക്കുക.

വിട്ടുമാറാത്ത അസുഖങ്ങളാണെങ്കില്‍ ഏതെങ്കിലും വിശേഷദിവസങ്ങളില്‍ ചുവന്ന വസ്ത്രം വിരിച്ച് ഇതില്‍ ഇരുന്ന് മന്ത്രം ചൊല്ലാം. അടുത്തായി ഒരു പാത്രത്തില്‍ വെള്ളവും വയ്ക്കണം. മന്ത്രം ചൊല്ലിയ ശേഷം ഈ വെള്ളം കുടിയ്ക്കാം. ദിവസും ഗായന്ത്രീമന്ത്രം ചൊല്ലുന്നത് ചര്‍മത്തിളക്കം വര്‍ദ്ധിപ്പിയ്ക്കും. ചീത്ത ഭക്ഷണശീലങ്ങള്‍ ഉപേക്ഷിച്ച് നല്ല ഭക്ഷണശീലങ്ങള്‍ സ്വായത്തമാക്കാന്‍ ദിവസവും ഗായത്രീമമന്ത്രം ജപിയ്ക്കുന്നതിലൂടെ നിങ്ങള്‍ക്കു സാധിയ്ക്കും. കണ്ണിന്റെ കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ ഗയാത്രിമന്ത്രത്തിനു കഴിയും. മനസിന് സമാധാനവും ശാന്തിയും പ്രദാനം ചെയ്യാനും ആത്മീയജ്ഞാനം നേടാനും

shortlink

Related Articles

Post Your Comments

Related Articles


Back to top button