വയനാട്: ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പോക്‌സോ കേസ്. വയനാട് ഡി.സി.സി അംഗം ഒ.എം ജോര്‍ജിനെതിരെയാണ് നടപടി. ഒന്നര വര്‍ഷത്തോളം പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണ്. വയനാട് ബത്തേരിയിലാണ് സംഭവം.
ജോര്‍ജിന്റെ വീട്ടിലെ ജോലിക്കാരായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍. പലപ്പോഴും ജോലിള്‍ ചെയ്യാനായി അവിടെ എത്തിയിരുന്ന പെണ്‍കുട്ടിയെ ജോര്‍ജ് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചപ്പോഴാണ് കുട്ടിയുടെ രക്ഷിതാക്കളും പീഡനത്തെ കുറിച്ച് അറിയുന്നത്. പിന്നീട് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയും അന്വേഷണം നടത്തുകയുമായിരുന്നു.അന്വേഷണത്തില്‍ കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് അധികൃതര്‍ രേഖാമൂലം എഴുതി നല്‍കിയിട്ടുണ്ട്.
Post Your Comments