
പെഷാവര്‍: പാകിസ്ഥാനില്‍ സ്ഫോടനത്തില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ വസീറിസ്ഥാനില്‍ വീട്ടിലുണ്ടായ സ്ഫോടനത്തിലാണ് ദമ്പതികളും നാലു മക്കളും കൊല്ലപ്പെട്ടത്.
ബന്നു ജില്ലയിലെ ലാന്‍ഡിവാക്കിലായിരുന്നു സംഭവം. അധ്യാപകനും ഭാര്യയും നാലു കുട്ടികളുമാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ഒരു തീവ്രവാദ ഗ്രൂപ്പുകളും ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Post Your Comments