ബെംഗളൂരു : ഈ ഐഎസ്എൽ സീസണിലെ ആദ്യ തോൽവിയുടെ ക്ഷീണം മാറ്റി ബെംഗളൂരു എഫ്.സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തിയത്. 14ആം മിനിറ്റിൽ മിസ്ലാവ് കൊമൊര്സ്കിയിലൂടെ ലഭിച്ച സെൽഫ് ഗോളും,71ാം മിനിറ്റില്‍ ചെഞ്ചോയിലൂടെ നേടിയ ഗോളും ബെംഗളൂരുവിന്റെ ജയം ഉറപ്പിച്ചു. 60ാം മിനിറ്റില്‍ ഗലേഗോയാണ് നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോൾ നേടിയത്.
The final whistle rings out at the Sree Kanteerava Stadium, where @bengalurufc have bounced back to winning ways with a victory over @NEUtdFC.#HeroISL #LetsFootball #BENNEU #FanBannaPadega pic.twitter.com/B99yGcqZH9
— Indian Super League (@IndSuperLeague) January 30, 2019
ഈ ജയത്തോടെ 30 പോയിന്റുമായി പട്ടികയിലെ ഒന്നാം സ്ഥാനം ബെംഗളൂരു തിരിച്ച് പിടിച്ചു. മുംബൈ സിറ്റി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 23 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.
Post Your Comments