IndiaNews

കര്‍ണാടകയില്‍ അനന്ത്കുമാറും കോണ്‍ഗ്രസ് പ്രസിഡന്റും തമ്മില്‍ വാക്‌പോര് തുടരുന്നു

ബെംഗളൂരു : ”ഹിന്ദു പെണ്‍കുട്ടികളെ തൊട്ടാല്‍ അവരുടെ കൈവെട്ടണം” എന്ന കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ് ഡെയുടെ പ്രസ്താവനയാണ് വിവാദത്തിന് തിരി കൊളുത്തിയത്,ഇതിന് മറുപടിയായി കെ പി സി സി പ്രസിഡന്റ് ദിനേശ് ഗുണ്ടു റാവു ട്വിറ്റെറില്‍ പ്രതികരിക്കു കയായിരുന്നു.

”എം പി എന്ന നിലക്കും മന്ത്രി എന്ന നിലക്കും അനന്ത് കുമാര്‍ ഹെഗ് ഡെ ഇതുവരെ കര്‍ണാടകക്ക് എന്ത് സംഭാവനയാണ് നല്‍കിയിട്ടുള്ളത് ‘ എന്നാണ് ഗുണ്ടു റാവു ചോദിച്ചത്,അതിനു മറുപടിയായി നേഷിന്റെ സംഭാവന എന്താണെന്ന് ഹെഗ്‌ഡെ തിരിച്ചടിച്ചു. ഒരു മുസ്‌ലിം സ്ത്രീയ്ക്കു പിന്നാലെ ഒളിച്ചോടി എന്നതിനപ്പുറം അദ്ദേഹത്തിന്റെ മറ്റു സംഭാവനകളെ കുറിച്ചൊന്നും തനിക്കറിയില്ലെന്നും ഹെഗ്‌ഡെ ട്വിറ്ററില്‍ കുറിച്ചു. വ്യക്തിപരമായ കാര്യങ്ങള്‍ ഉന്നയിച്ച് ഹെഗ്‌ഡെ തരംതാഴുന്നതില്‍ സങ്കടമുണ്ടെന്ന് ദിനേഷ് ഗുണ്ടു റാവു പ്രതികരിച്ചിട്ടുണ്ട്.

അതേ സമയം താനുമായി ദിനേഷ് ഒളിച്ചോടുകയായിരുന്നില്ല, മറിച്ച് ആചാരമര്യാദകളോടെ വിവാഹം കഴിക്കുകയായിരുന്നെന്ന് ഭാര്യ തപസും പ്രതികരിച്ചു. ഇത്തരം നീച പരാമര്‍ശങ്ങളിലേക്ക് തന്നെ വലിച്ചിഴച്ചത് കഷ്ടമാണെന്നും അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button