Latest NewsIndia

ഗോ ബാക്ക് മോദി വിളിച്ചവര്‍ക്കെതിരെ ആഞ്ഞടിച്ച് യുവമോര്‍ച്ച നേതാവിന്റെ തമിഴ് പ്രസംഗം

വേദിയില്‍ മറ്റു നേതാക്കള്‍ നരേന്ദ്ര മോദിക്കു വേണ്ടി കാത്തിരിക്കുമ്പോഴായിരുന്നു മുരുകാനന്ദന്റെ പ്രയോഗം

തൃശൂര്‍ : മോദിയ്‌ക്കെതിരെ ഗോ ബാക്ക് മുദ്രാവാക്യം വിളിച്ചവര്‍ക്ക് മറുപടി നല്‍കിയ യുവമോര്‍ച്ചാ നേതാവിന്റെ പ്രസംഗം തരംഗമാകുന്നു.  യുവമോര്‍ച്ച ദേശീയ സെക്രട്ടറി എ പി മുരുകാനന്ദനാണ് പ്രസംഗം നടത്തിന സദസ്സിനെ ഇളക്കി മറിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മോദി ഗോ ബാക്ക് വിളിക്കുന്നവര്‍ മൂളയില്ലാത്തവരാണെന്ന് ുരുകാനന്ദന്‍ പറഞ്ഞു. ഏതെങ്കിലും നേതാവ് വന്നാല്‍ മടങ്ങിപ്പോകാതെ അവിടെ താമസമാക്കുമോ എന്നും അദ്ദേഹം ചോദിച്ചു. കാട്ടില്‍ മൃഗങ്ങള്‍ ധാരാളമുണ്ടാകാം, എന്നാല്‍ രാജാവ് ഒന്നേയുള്ളു. അതാണ് സിങ്കം. മോദി സിങ്കമാണ്. ഇപ്പോള്‍ സിംഗിളാ വന്നുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു മുരുകാനന്ദന്റെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

വേദിയില്‍ മറ്റു നേതാക്കള്‍ നരേന്ദ്ര മോദിക്കു വേണ്ടി കാത്തിരിക്കുമ്പോഴായിരുന്നു മുരുകാനന്ദന്റെ പ്രയോഗം. കോണ്‍ഗ്രസില്‍ ഇപ്പോള്‍ പ്രിയങ്ക ഗാന്ധി വന്നിരിക്കുന്നു. പ്രിയങ്ക രാഹുലിന് റിപ്പോര്‍ട്ട് ചെയ്യും. രാഹുല്‍ സോണിയാജിക്കു റിപ്പോര്‍ട്ടു ചെയ്യും. സോണിയാജി ഇറ്റലിക്കു റിപ്പോര്‍ട്ടു ചെയ്യുമെന്നും അദ്ദേഹം ആക്ഷേപിച്ചു. കോണ്‍ഗ്രസ് കുടുംബക്കമ്പനിയാണെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം വരെ അനുഷ്ഠിച്ച നേതാക്കളെ കല്‍ത്തുറുങ്ക് കാണിച്ച് പിണറായി വിജയന്‍ പേടിപ്പിക്കാന്‍ നോക്കുകയാണ്. നൂറുകണക്കിനു പ്രവര്‍ത്തകര്‍ക്കെതിരെയാണ് പിണറായി സര്‍ക്കാര്‍ കള്ളക്കേസെടുത്തിരിക്കുന്നത്. നൂറുകണക്കിനു പ്രവര്‍ത്തകര്‍ക്കെതിരെ പിണറായി സര്‍ക്കാര്‍ കള്ളക്കേസെടുത്തിരിക്കുകയാണ്. മദയാനയെ കണ്ടിട്ടു പേടിക്കാത്ത നേതാക്കളെ വെറും ആനപ്പിണ്ടമായ പിണറായി വിജയന്‍ പേടിപ്പിക്കാന്‍ നോക്കുന്നതു മണ്ടത്തരമാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button