വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകങ്ങളായ 14 ചൈൽഡ് വെൽഫെയർ കമ്മിറ്റികളിലേക്ക് ചെയർപേഴ്സൺമാരെയും അംഗങ്ങളെയും തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിലും ചെയർപേഴ്സണിന്റെ ഒരൊഴിവും അംഗങ്ങളുടെ നാല് ഒഴിവുകളാണുള്ളത്. എല്ലാ ജില്ലകൡലും ജുവനൈൽ ജസ്റ്റിസ് ബോർഡുകളിൽ സോഷ്യൽ വർക്കർ മെമ്പർമാരുടെ രണ്ട് ഒഴിവുകളുമുണ്ട്.
വിജ്ഞാപനങ്ങൾ ഗസറ്റിലും വനിതാ ശിശുവികസന വകുപ്പിന്റെയും (ംംം.ംലറ.സലൃമഹമ.ഴീ്.ശി) സാമൂഹ്യ നീതി വകുപ്പിന്റെയും (ംംം.ംെറ.സലൃമഹമ.ഴീ്.ശി) വെബ്സൈറ്റുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ ഫെബ്രുവരി എട്ടിന് വൈകിട്ട് അഞ്ചിനു മുൻപ് വനിതാ ശിശു വികസന ഡയറക്ടർ, സംയോജിത ശിശു സംരക്ഷണ പദ്ധതി (ഐ.സി.പി.എസ്.), ജയിൽ കഫറ്റേരിയയ്ക്ക് എതിർവശം, പൂജപ്പുര, തിരുവനന്തപുരം – 692012 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.
Post Your Comments