കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിനായി കൊച്ചിയിലെത്തിയ രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ കോൺഗ്രസ് നേതാവ് വി ഡി സതീശനു പിഴവു പറ്റിയത് നിരവധി തവണ. വേദിയിൽ ശബ്ദ സംവിധാനം തകരാറിലായതിനെ തുടര്‍ന്നാണ് പിഴവുകൾ സംഭവിച്ചത്. രണ്ടുതവണ മൈക്കിന്‍റെയും പരിഭാഷകന്‍റെയും സ്ഥാനം മാറ്റി നോക്കിയെങ്കിലും രക്ഷയുണ്ടായില്ല. തുടർന്ന് രാഹുൽ ഗാന്ധി വി.ഡി സതീശനെ തന്റെ സമീപത്തേക്ക് മാറ്റിനിർത്തി ഒരു മൈക്ക് നൽകുകയുണ്ടായി. പ്രസംഗം അവസാനിച്ച ശേഷം സതീശന്‍റെ പരിഭാഷ മികച്ചതായിരുന്നെന്നും വേദിയിൽ ക്രമീകരിച്ച ശബ്ദ സംവിധാനമാണ് അദ്ദേഹത്തെ കുഴക്കിയതെന്നും രാഹുൽ പറയുകയുണ്ടായി.
Post Your Comments