ഉള്‍ഗ്രാമങ്ങളില്‍ നിന്നും പഠനത്തിനായി എത്തുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യ ബസ് പാസ്സൊരുക്കി കൊഹ്ലിപുര്‍ ആസ്ഥാനമാക്കിയ ശിവാജി സര്‍വകലാശാല( എസ് യു കെ ). സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകളിലെ 1000 ഓളം വരുന്ന വിദ്യാര്‍ത്ഥനികള്‍ക്കു ഇത് പ്രയോജനപ്രദമാകും.
അടിസ്ഥാന സൗകര്യങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനായി പൊതുജനപങ്കാളിത്തം സര്‍വകലാശാല ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമെ 9 ലക്ഷം രൂപ ലഭിച്ചതായി സര്‍വകലാശാല അധികാരികള്‍ അറിയിച്ചു. വെള്ളിയാഴ്ച ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ മന്ത്രി ചന്ദ്രകാന്ത് പാട്ടീലിന്റെ സാന്നിധ്യത്തില്‍ പാസുകള്‍ വിതരണം ചെയ്തു.
2019 -20 അധ്യയനവര്‍ഷത്തില്‍ 10000 കുട്ടികളിലേക്ക് ഈ സൗജന്യം എത്തിക്കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പ്രസംഗത്തില്‍ സൂചിപ്പിച്ചു. യാത്ര അസൗകര്യം മൂലം ഒരു പെണ്‍കുട്ടിയുടെയും പഠിപ്പു മുടങ്ങരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റു അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചും തങ്ങള്‍ ആലോചിക്കുന്നുണ്ടെന്ന് വൈസ് ചാന്‍സലര്‍ ദേവാനന്ദ് ഷിന്‍ഡെ പറഞ്ഞു. ശൗചാലയങ്ങളുടെ നിര്‍മാണത്തിനും പൊതുജനപങ്കാളിത്തം പ്രതീഷിക്കുന്നതായി അദ്ദേഹം അറിയിച്ചു
Post Your Comments