ലണ്ടന്‍: റിപ്പബ്ലിക് ദിനത്തില്‍ ലണ്ടനില്‍ ഇന്ത്യയുടെ ദേശീയപതാക കത്തിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടന്‍. ഇത്തരമൊരു സംഭവമുണ്ടായതില്‍ നിരാശയുണ്ട്. അതുകൊണ്ടുണ്ടായ ആശങ്കകളില്‍ ഖേദം പ്രകടിപ്പിക്കുന്നു. റിപ്പബ്ലിക് ദിനാഘോഷവേളയില്‍ ഇന്ത്യയ്ക്ക് എല്ലാ ആശംസകളും അറിയിക്കുകയാണ്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനൊരുങ്ങുന്ന സാഹചര്യത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള പ്രധാന ആഗോളശക്തികളുമായി ബ്രിട്ടന്‍ കൂടുതല്‍ മെച്ചപ്പെട്ട ബന്ധമാഗ്രഹിക്കുന്നുവെന്നും ബ്രിട്ടന്റെ ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസ് വക്താവ് അറിയിച്ചു.
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് മുന്നില്‍ വിഘടനവാദി സംഘടനകള്‍ നടത്തിയ പ്രകടനത്തിനിടെയാണ് സംഭവമുണ്ടായത്. ബ്രിട്ടനിലെ സിഖ്, കശ്മീരി സംഘടനകളുടെ പ്രതിഷേധത്തിനെയാണ് ദേശീയ പതാക കത്തിച്ചത്. അതേസമയം പ്രതിഷേധക്കാര്‍ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരേ മുദ്രാവാക്യം മുഴക്കി.
എന്നാല്‍ സംഭവത്തെ കുറിച്ച് ലണ്ടന്‍ പോലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നുവെന്ന് ഇന്ത്യന്‍ അധികൃതര്‍ ആരോപിച്ചു.സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റുചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് സ്‌കോട്ട്ലാന്‍ഡ് യാര്‍ഡ് അന്വേഷിക്കുന്നുണ്ടെന്ന് ബ്രിട്ടന്റെ ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസ് വക്താവ് അറിയിച്ചു.
Post Your Comments