സാവോ പോളോ: ബ്രസീലിലെ സാവോപോളോയിലെ ബാങ്കിലാണ് സ്പെെഡര്‍മാന്‍ കയറിയത്. സ്പെെര്‍മാന്‍ കയറിയതിന്‍റെ വീഡിയോ യൂട്യൂബില്‍ വെെറലായി മാറിയിരിക്കുകയാണ്. പതിവ് പോലെ ബാങ്കില്‍ കാര്യങ്ങള്‍ക്കായി എത്തിയ കസ്റ്റമേര്‍സ്സ് ബാങ്കിലെ ഓഫീസ് ചെയറിലിരുന്ന് ജോലി ചെയ്യുന്നത് കണ്ട് ആദ്യമൊന്ന് ഭയപ്പെട്ടും പിന്നെ കൗതുകവും. പലരും പരസ്പരം ചോദിച്ചു എന്താണ് സംഭവം. അവസാനമാണ് മനസിലായത് കക്ഷി ബാങ്കിലെ ഒരു ജീവനക്കാരനാണ് ജോലിയുടെ അവസാന ദിനമോ മറ്റോ എന്തോ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്പെെഡര്‍മാന്‍റെ വേഷവും ഇട്ടോണ്ട് വന്നിരിക്കുകയാണ് കക്ഷി.
കക്ഷിയുടെ പേരു വിവരമൊന്നും ലഭ്യമല്ല. വാള്‍ട്ടര്‍ കോസ്റ്റാ എന്നൊരാള്‍ പോസ്റ്റ് ചെയ്ത വീഡിയോ പ്രകാരമാണ് ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിയത്. കാരണം വേഷമണിഞ്ഞ സ്പെെഡര്‍മാന്‍ സഹ ജീവനക്കാരുമായി സംസാരിക്കുന്നതും അവര്‍ക്ക് സ്പെഷിലായി എന്തോ കെെമാറുന്നതായും വീഡിയോയില്‍ കാണുന്നുണ്ട്. ഇടക്ക് ഒപ്പമുളള സഹജീവനക്കാരനെ പുണരുന്നുമുണ്ട്. ബാങ്കിലെ സഹ ജീവനക്കാരും മുഖത്ത് വലിയ ആശ്ചര്യത്തോടെയാണ് സ്പെെഡര്‍മാനെ നോക്കുന്നത്.
Post Your Comments