റിയാദ് : വന്‍ വ്യവസായിക വിപ്ലവത്തിന് തയ്യാറെടുത്ത് സൗദി. പത്ത് വര്‍ഷത്തിനകം ഒന്നര ട്രില്യണ്‍ റിയാലിന്റെ പദ്ധതികളാകും പൂര്‍ത്തികയാക്കുക. .വ്യാവസായിക വിപ്ലവം ലക്ഷ്യമിട്ടുള്ള സൗദിയുടെ വന്‍കിട പദ്ധതികള്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു.പദ്ധതി പ്രാബല്യത്തിലാകുന്നതിന്റെ ആദ്യ ഘട്ടമായി നൂറ് ബില്യണ്‍ റിയാലിന്റെ കരാറുകള്‍ ഇന്ന് ഒപ്പുവെച്ചു.
ഊര്‍ജം, ഖനനം. വ്യവസായം, ചരക്കുനീക്കം എന്നീ മേഖലയിലാണ് പുതിയ പദ്ധതികള്‍. ഈ മേഖലയില്‍ മാത്രം 70 ബില്യണ്‍ റിയാലാണ് നിക്ഷേപിക്കുന്നത്. ഗതാഗത രംഗത്ത് 50 ബില്യണ്‍ റിയാലാകും നിക്ഷേപിക്കുക. പുതിയ അഞ്ച് വിമാനത്താവളങ്ങള്‍, 2000 കിലോ മീറ്റര്‍ ദൈര്‍ഖ്യമുള്ള റെയില്‍വേ എന്നിവയും പദ്ധതിയുടെ ഭാഗമായി ഉടന്‍ പൂര്‍ത്തിയാകും. സ്‌ദേശികള്‍ക്കും വിദേശികള്‍ക്കും ഇതിലൂടെ പത്ത് ലക്ഷത്തിലേറെ തൊഴിലവസരമാകും ഉണ്ടാകുക.
Post Your Comments