Latest NewsIndia

സോണിയയും രാഹുലും നല്‍കിയ ഹര്‍ജികള്‍ ഇന്ന് കോടതിയിൽ

ഡൽഹി : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മുൻ പ്രസിഡന്റ് സോണിയാ ഗാന്ധിയും നിലവിലെ പ്രസിഡന്റായ മകൻ രാഹുൽ ഗാന്ധിയും നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ആദായ നികുതി റിട്ടേണ്‍ വീണ്ടും പരിശോധിക്കാനുള്ള തീരുമാനത്തിനെതിരെയാണ് ഇരുവരും കോടതിയിൽ ഹർജി സമർപ്പിച്ചത്.

നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഓഹരികള്‍ യംങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതിലൂടെ ഉണ്ടായ നേട്ടം 2011-2012 വര്‍ഷത്തെ നികുതി റിട്ടേണില്‍ കാണിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ‌ന്റെ വാദം. 100 കോടിയിലധികം രൂപയുടെ നേട്ടം ഉണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്കുകൂട്ടല്‍.

ആദായ നികുതി വകുപ്പ് നല്‍കിയ നോട്ടീസിനെതിരെ രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും നല്‍കിയ ഹര്‍ജികള്‍ നേരത്തെ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് എ.കെ സിക്രി അദ്ധ്യക്ഷനായ കോടതിയാണ് കേസ് ഇന്ന് പരിഗണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button