ന്യൂഡല്‍ഹി :സ്മാര്‍ട് കാര്‍ നിർമാണം ലക്ഷ്യമിട്ടു ടെലികോം കമ്പനിയായ ബി.എസ്.എന്‍.എലുമായി ടാറ്റാ മോട്ടോര്‍സ് കൈകോര്‍ക്കുന്നു. സ്മാര്‍ട്കാറിന് ആവശ്യമായ ആശയവിനിമയ സേവനം ബിഎസ്‌എന്‍എൽ ലഭ്യമാക്കും. ബിഎസ്‌എന്‍എലിന്റെ എംബഡഡ് സിം കാര്‍ഡുകള്‍ ഇതിനായി ടാറ്റാ മോട്ടോഴ്‌സിന് നൽകുന്നതായിരിക്കും പദ്ധതി.
ഓട്ടോമോബൈല്‍, ഹോം ഓട്ടോമേഷന്‍ മേഖലകള്‍ക്ക് വേണ്ടി 5ജി സാങ്കേതിക വിദ്യയോടുകൂടിയുള്ള മെഷീന്‍ റ്റു മെഷീന്‍ സിംകാര്‍ഡുകള്‍ അടുത്തവര്‍ഷത്തോടെയെത്തുമെന്നും മെഷീന്‍ റ്റു മെഷീന്‍ സിംകാര്‍ഡുകളിലൂടെ 1200 കോടിയുടെ വാര്‍ഷിക ലാഭമാണ് പ്രതീക്ഷിക്കുന്നതെന്നും ബിഎസ്‌എന്‍എല്‍ ബിഎസ്‌എന്‌എൽ ചെയർമാൻ അനുപം ശ്രീവാസ്തവ പറഞ്ഞു
ബിഎസ്‌എന്‌എലുമായുള്ള സഹകരണത്തിലൂടെ ടിയാഗോ, ഹെകസ അതുപോലെ അടുത്തിടെ പുറത്തിറക്കിയ എസയുവി ഹാരിയർ എന്നീ കാറുകളെ സ്മാർട്ട് കറുകളാക്കി മാറ്റുവാനാണ് ടാറ്റാ മോട്ടോഴ്‌സ് ലക്ഷ്യമിടുന്നത്.
Post Your Comments