കൊച്ചി: പിണറായി വിജയന് ഷാഫി പറമ്പില്‍ എംഎല്‍എയുടെ പരിഹാസം. എറണാകുളം ബ്രോഡ് വേയിലെ ചില കടകളുടെ വാതിലില്‍ എല്ലാം പുഷ് എന്ന് എഴുതിയിരിക്കുന്നത് പിണറായി എന്ന അര്‍ത്ഥത്തിലാണെന്ന് ഷാഫി പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വികസനപ്രവര്‍ത്തനങ്ങള്‍ അല്ലാതെ മറ്റൊന്നും ഈ സര്‍ക്കാരിന് ചൂണ്ടിക്കാണിക്കാനില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
എറണാകുളം മറൈന്‍ ഡ്രൈവില്‍ കോണ്‍ഗ്രസ് ബുത്ത് പ്രസിഡന്റുമാരുടെ യോഗത്തിലാണ് ഷാഫി മുഖ്യമന്ത്രിക്കെതിരെ പരിഹാസം ഉന്നയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടിയാണ് ഇത്. ”എറണാകുളം ബ്രോഡ് വേയിലെ ചില കടകളില്‍ എല്ലാം, അകത്തേക്ക് കയറാനുളള വാതിലില്‍ ഇപ്പോള്‍ എഴുതി വെച്ചിരിക്കുന്നത് പിണറായി എന്നാണ്. എന്താണ് കാര്യം എന്ന് ചോദിക്കുമ്പോള്‍ ആളുകള്‍ പറയുന്നത് പുഷ് എന്നതിന് പകരം, തളളുക എന്നതിന് പകരം, ഇപ്പോ അങ്ങനെ എഴുതിയാലും ആളുകള്‍ക്ക് ബോധ്യം വരുമെന്നാണ്.
ആ തളളല്ലാതെ അഡ്മിനിസ്ട്രേഷന്റെ കാര്യത്തില്‍ നാട്ടില്‍ ഒന്നും നടക്കുന്നില്ല. ഭരണത്തിന്റെ കാര്യത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ കൊച്ചിയിലെ മെട്രോ ആണെങ്കിലും കണ്ണൂരിലെ വിമാനത്താവളം ആണെങ്കിലും അതുപോലുളള വികസന പ്രവര്‍ത്തനങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നത് ഉദ്ഘാടനം ചെയ്യുക എന്നതല്ലാതെ പുതിയതായി ഒന്നും ഈ സര്‍ക്കാര്‍ സംഭാവന ചെയ്തിട്ടില്ല”.ഷാഫി പറമ്പില്‍ പറഞ്ഞു.
Post Your Comments