Latest NewsKerala

ശബരിമല സാമ്പത്തിക പ്രതിസന്ധി; മറികടക്കാന്‍ പുതിയ തീരുമാനവുമായി ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം:  ക്ഷേത്രങ്ങളുടെ നടത്തിപ്പിനും പ്രളയത്തില്‍ തകര്‍ന്ന പമ്പയുടെ പുനര്‍നിര്‍മാണത്തിനുമായി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 250 കോടിയോളം രൂപ സഹായം തേടാന്‍ തീരുമാനിച്ചു. ക്ഷേത്രങ്ങളുടെ വരുമാനത്തിലുണ്ടായ കുറവ് പൂര്‍ണമായി തിട്ടപ്പെടുത്തിയ ശേഷം ആവശ്യമായ തുക സംബന്ധിച്ച അപേക്ഷ സര്‍ക്കാരിന് ഉടന്‍ സമര്‍പ്പിക്കും.

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 98 കോടിയോളം രൂപയുടെ കുറവ് വന്നിരുന്നു.

വ്യാഴാഴ്ച അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ ദേവസ്വം ബോര്‍ഡിനുളള ആദ്യ ഘട്ട സഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും.

ശബരിമല വരുമാനത്തില്‍ 100 കോടി രൂപയുടെ കുറവുണ്ടായാലും അത് നികത്താനുള്ള സര്‍ക്കാര്‍ സഹായം ലഭിക്കുമെന്ന് ഉറപ്പുണ്ടെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പദ്മകുമാര്‍ കഴിഞ്ഞ ദിവസം വിശ്വാസം പ്രകടിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button