രാജാക്കാട്: നടുപ്പാറ കൊലപാതകക്കേസില്‍ കൊലപാതസമയത്ത് പ്രതി ബോബിന്‍ ധരിച്ചിരുന്നന വസ്ത്രവും കൊലചെയ്യപ്പെട്ടവരുടെ മൊബൈല്‍ ഫോണുകളും സേനാപതി ഇല്ലിപ്പാലത്ത് പുഴയില്‍നിന്നും കണ്ടെത്തി. തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടി മൊബൈല്‍ ഫോണുകളും വസ്ത്രവും പുഴയില്‍ ഉപേക്ഷിച്ചതായി ബോബിന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
കഴിഞ്ഞ പതിമൂന്നിനാണ് ചിന്നക്കനാല്‍ നടുപ്പാറ റിസോര്‍ട്ടില്‍ ഇരട്ടക്കൊലപാതകം നടക്കുന്നത്. കൃത്യം നടത്തിയ പ്രതി ബോബിന്‍ ഇവിടെ നിന്നും പോലീസിനെ കമ്പളിപ്പിച്ച് മധുരയിലേക്ക് രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ടു പോകുന്നതിനുമമ്പ് രക്തക്കറ പറ്റിയ ഷര്‍ട്ടും, ഉടുത്തിരുന്ന മുണ്ടും മാറ്റി പകരം കൊല്ലപ്പെട്ട ജേക്കബ് വര്‍ഗീസിന്റെ ടീ ഷര്‍ട്ടും മുണ്ടും പ്രതി ധരിച്ചിരുന്നു. കൊല്ലപ്പെട്ട ജേക്കബ് വര്‍ഗീസിന്റെയും, മുത്തയ്യയുടേയും മൊബൈല്‍ഫോണുകളും ഇയാള്‍ കൈക്കലാക്കി. ഇതിനുശേഷം ഇവിടെനിന്നും മോഷ്ടിച്ച കാറില്‍ പ്രതി സേനാപതി ഇല്ലിപ്പാലത്തിലെത്തി. പുഴയില്‍ നിന്നും ശരീരത്തില്‍ പുരണ്ട രക്തകറ കഴുകി വൃത്തിയാക്കിയതിനുശേഷം രക്തം പുരണ്ട വസ്ത്രങ്ങളും മൊബൈല്‍ഫോണുകളും പുഴയില്‍ വലിച്ചെറിയുകയായിരുന്നു.
ഇവ പുഴയില്‍ ഉപേക്ഷിച്ചെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തി. ആദ്യദിവസം നടത്തിയ തിരച്ചിലില്‍ വസ്ത്രത്തിലൊന്ന് കണ്ടെത്തിയെങ്കിലും മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് പോലീസ് അഗ്‌നിരക്ഷാസേനയിലെ സ്‌കൂബാ ടീമിന്റെ സഹായത്തോടെ തിരച്ചില്‍ നടത്തിയത്. തിരച്ചിലില്‍ ജേക്കബ് വര്‍ഗീസിന്റെ മൊബൈല്‍ഫോണും ബാക്കിയുള്ള വസ്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്.
Post Your Comments