കൊച്ചി: പാവപ്പെട്ടവരും പണക്കാരും ഒരുമിച്ച് കഴിയുന്ന ഇന്ത്യയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ രണ്ടായി വിഭജിച്ചുവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. അതേസമയം ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത ചരിത്ര തീരുമാനമാണ് കഴിഞ്ഞ ദിവസം ചത്തീസ്ഗഡില്‍ വച്ച് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറയുകയുണ്ടായി. മോദി എല്ലാവരുടെയും അക്കൗണ്ടില്‍ 15 ലക്ഷം എത്തിക്കാമെന്ന് പറഞ്ഞത് പോലയല്ല ഇത്. രാഹുല്‍ ഗാന്ധി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments