കൊച്ചി: വേദിയില്‍ കുറച്ച് കൂടി വനിതാ നേതാക്കള്‍ വേണമായിരുന്നു എന്നാണ് കൊച്ചിയിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞത്. എന്നാൽ എസ്.പി.ജി സുരക്ഷയുള്ള രാഹുല്‍ ഗാന്ധി വേദിയില്‍ എത്തിയതിന് ശേഷം സദസിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച കാരണത്താൽ വനിതാ നേതാക്കൾക്ക് വേദിയുടെ സമീപത്തേക്ക് പോലും എത്താൻ കഴിയാതെയായി. കൊച്ചി മേയര്‍ സൗമിനി ജെയിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍, മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ ബിന്ദു കൃഷ്ണ തുടങ്ങി നിരവധി വനിതാ നേതാക്കളാണ് വേദിക്ക് പുറത്ത് നിന്ന് പ്രസംഗം കേള്‍ക്കേണ്ടി വന്നത്. എല്ലാ വനിതാ നേതാക്കളെയും ആദ്യ ഗേറ്റ് കടത്തിവിട്ടെങ്കിലും വേദിയിലേക്ക് പ്രവേശിക്കാന്‍ എസ്.പി.ജിക്കാര്‍ അനുവദിച്ചിരുന്നില്ല.
Post Your Comments