Latest NewsKerala

റോഡില്‍ തീയിടുന്നവർക്കെതിരെ പോലീസിന്റെ കർശന നടപടി

തിരുവനന്തപുരം: ഹർത്താൽ ദിവസം റോഡില്‍ തീയിടുന്നവർക്കെതിരെ പോലീസിന്റെ കർശന നടപടി. ഇത്തരം സാഹചര്യത്തിൽ റോ​​​ഡു​​​ക​​​ള്‍​​ക്ക് കേ​​​ടു​​പാ​​ടുകൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പോലീസ് നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്. പ്രതിഷേധങ്ങൾക്കിടയിൽ ദേ​​​ശീ​​​യ​​​പാ​​​ത​​​ക​​​ള്‍, സം​​​സ്ഥാ​​​ന പാ​​​ത​​​ക​​​ള്‍, മ​​​റ്റു പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട റോ​​​ഡു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യ്ക്ക് നാ​​​ശ​​​ന​​​ഷ്ടം വ​​​രു​​​ത്തു​​​ന്ന​​​വ​​​ര്‍​​​ക്കെ​​​തി​​​രേ ക​​​ര്‍​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ എ​​​ല്ലാ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ര്‍​​​ക്കും നി​​​ര്‍​​​ദേ​​​ശം ന​​​ല്കി​.

പ്ര​​​ധാ​​​ന പാ​​​ത​​​ക​​​ളും മറ്റും ന​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തു പൊ​​​തു​​​മു​​​ത​​​ല്‍ ന​​​ശീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ല്‍ വ​​​രു​​​മെ​​​ന്ന സു​​​പ്രീം കോ​​​ട​​​തി വി​​​ധി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി. റോ​​ഡി​​ല്‍ തീ​​യി​​ടു​​ന്ന​​ത് ഉ​​ള്‍​​പ്പെ​​ടെ​​യു​​ള്ള കാ​​ര്യ​​ങ്ങ​​ള്‍ ഇ​​തി​​ന്‍റെ പ​​രി​​ധി​​യി​​ല്‍ വ​​രും.അ​​​ക്ര​​​മ​​​ത്തി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​രു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നു മുന്‍പ് തന്നെ റോ​​​ഡു​​​ക​​​ള്‍​​​ക്കു​​​ണ്ടാ​​​കു​​​ന്ന നാ​​​ശ​​​ന​​​ഷ്ടം ക​​ണ​​ക്കാ​​ക്കി കോ​​​ട​​​തി​​​യി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്ക​​​ണ​​​മെ​​​ന്നും ഡി​​​ജി​​​പി നി​​​ര്‍​​​ദേ​​​ശി​​​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button