തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അധികാരം സംബന്ധിച്ച് നിലപാട് തിരുത്തി രാജകുടുംബം. ക്ഷേത്രം പൊതു സ്വത്താണെന്ന് രാജകുടുംബം അറിയിച്ചു. നേരത്തേ ക്ഷേത്രം സ്വകാര്യ സ്വത്താണെന്നാണ് രാജകുടുംബം അവകാശപ്പെട്ടിരുന്നത്.
സുപ്രീം കോടതിയിലാണ് രാജകുടുംബം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ക്ഷേത്ര ഭരണത്തിനുള്ള അവകാശം നല്‍കണമെന്ന് രാജകുടുംബം ആവശ്യപ്പെട്ടു.
അതേസമയം പത്മനാഭ സ്വാമി ക്ഷേത്രക്കേസില്‍ സുപ്രീംകോടതി വാദം നാളെയും തുടരും. ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ക്ഷേത്ര സ്വത്തില്‍ അവകാശം ഇല്ലെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് തിരുവിതാംകൂര്‍ രാജകുടുംബം സമര്‍പ്പിച്ച അപ്പീല്‍ ഉള്‍പ്പെടെ ഒരു കൂട്ടം ഹരജികളാണ് കോടതിയില്‍ എത്തിയിരിക്കുന്നത്.
Post Your Comments