ദുബായ് : മാനസികവെല്ലുവിളി നേരിടുന്ന എമിറാത്തി യുവതിയെ ദുബായിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് 32കാരനായ പാക് പൗരന് പീഡിപ്പിച്ചു .38 വയസ്സുള്ള യുവതിയെ പീഡിപ്പിച്ചതിന് രണ്ടു വര്‍ഷം തടവാണ് ദുബായ് പ്രാഥമിക കോടതി വിധിച്ചത്. ശിക്ഷ പൂര്‍ത്തിയാക്കിയാല്‍ ഇയാളെ നാടുകടത്താനും ഉത്തരവിട്ടു. പാക്ക് സ്വദേശിയായ പ്രതി സ്വയം എമിറാത്തിയാണ് എന്നു പരിചയപ്പെടുത്തിയാണ് യുവതിയുമായി ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ടത്. 17 വര്‍ഷമായി മാനസികവെല്ലുവിളി നേരിടുന്ന യുവതിയാണ് പീഡനത്തിന് ഇരയായത്. മരുന്ന് നിര്‍ത്തിയതിനാല്‍ അന്നു ഹോട്ടല്‍ മുറിയില്‍ നടന്ന കാര്യങ്ങളെ കുറിച്ച് വ്യക്തമായി ഒന്നും ഓര്‍മയില്ലെന്നാണ് യുവതിയുടെ മൊഴി.
അയാള്‍ ഒരു എമിറാത്തി പൗരനാണ് എന്നാണ് എന്നോട് പറഞ്ഞത്. പൊതുസ്ഥലത്ത് വച്ച് എന്നെ കാണാന്‍ താല്പര്യമില്ലെന്നും ഹോട്ടലിലേക്ക് വരണമെന്നും പറയുകയായിരുന്നു’- യുവതി കോടതിയില്‍ പറഞ്ഞു.തുടര്‍ന്നായിരുന്നു പീഡനം നടന്നത് . അബോധാവസ്ഥയില്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാഷിദ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ യുവതി നിരവധി സ്വകാര്യ പൊതുമേഖല ആശുപത്രികളില്‍ ബൈപോളാര്‍ ഡിസോര്‍ഡര്‍, വിഷാദം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ചികില്‍സ തേടിയിരുന്നുവെന്ന് വ്യക്തമായിരുന്നു.
Post Your Comments