Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKerala

മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സംവരണം കിട്ടാത്ത തരത്തിലുള്ള നിബന്ധനകളാണ് സംവരണ ബില്ലിലുള്ളതെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ സംവരണ ബില്‍ വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. പികെഎസ് സംസ്ഥാന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുണ്ടായ തിരിച്ചടി മറികടക്കാനാണ് പുതിയ ബില്‍ അവതരിപ്പിച്ചത്.

മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സംവരണം കിട്ടാത്ത തരത്തിലുള്ള നിബന്ധനകളാണ് ബില്ലിലുള്ളത്. 70,000 രൂപയ്ക്കടുത്ത് മാസവരുമാനമുള്ളവര്‍ക്കുവരെ സംവരണത്തിന് അര്‍ഹരാകുമെന്നു പറയുമ്പോള്‍ മുന്നോക്കവിഭാഗത്തിലെ 80 ശതമാനം പേരും സംവരണത്തിന് അര്‍ഹരാകും. തൊഴിലില്ലായ്മയ്‌ക്കെതിരെയുള്ള സമരങ്ങളെ ഇല്ലാതാക്കാന്‍ സംവരണത്തെ മുഖ്യവിഷയമാക്കി മാറ്റുകയാണ് മോഡിയുടെ ലക്ഷ്യം.

ദളിതര്‍ക്ക് വിദ്യാഭ്യാസരംഗത്തും തൊഴില്‍രംഗത്തും സംവരണം നല്‍കാന്‍ തുടക്കമിട്ടത് ഇ എം എസാണ്. ദളിത് വിരുദ്ധ സാമ്പത്തിക പരിഷ്‌കരണമാണ് ഇപ്പോള്‍ കേന്ദ്രം നടപ്പാക്കുന്നത്. ദളിത് ശാക്തീകണത്തിന്റെ അടിത്തറ തകര്‍ക്കുകയാണ് ലക്ഷ്യം. ദളിതര്‍ സമൂഹത്തിന് നല്‍കിയ സംഭാവനകളെ തിരസ്‌കരിച്ച് ബ്രാഹ്മണമേധാവിത്വ സമൂഹം കെട്ടിപ്പടുക്കാനാണ് ബിജെപി ശ്രമം. ഇതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button