ഹോണര്‍ വ്യൂ 20 ഇന്ത്യയിൽ അവതരിപ്പിച്ചു. ലോകത്ത് ആദ്യമായി പലവിധ പ്രത്യേകതകളോട് കൂടിയാണ് ഈ ഫോൺ വിപണിയിൽ എത്തുക. ഇന്‍ സ്ക്രീന്‍ മുന്‍ ക്യാമറയുള്ള ഫുള്‍ വ്യൂ ഡിസ്പ്ലേ, സോണി ഐഎംഎക്സ് 586 സെന്‍സറോടെയുള്ള 48എംപി ക്യാമറ, കീറിന്‍ 980 എഐ ചിപ്പ് സെറ്റ്, ടിഒഎഫ് 3ഡി ക്യാമറ എന്നിവയാണ് എടുത്തു പറയേണ്ട സവിശേഷതകൾ.
ആമസോണുമായി ചേര്‍ന്നാണ് ഹോണര്‍ ഈ ഫോൺ ഇന്ത്യയിൽ ലഭ്യമാക്കുക. നേരത്തെ തന്നെ ഈ ഫോൺ ബുക്കിംഗ് ആരംഭിച്ചിരുന്നു. ഫാന്‍റം ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക്, സഫിയര്‍ ബ്ലൂ എന്നീ കളറുകളില്‍ ലഭിക്കുന്ന ഹോണര്‍ വ്യൂ 20യുടെ 6ജിബി-128 ജിബി പതിപ്പിന് വില 37,999 രൂപയും, 8ജിബി-256ജിബി പതിപ്പിന് വില 45,999 രൂപയുമാണ് വില. ഫോണ്‍ ജനുവരി 30ന് ലഭിക്കും.
Post Your Comments