Latest NewsIndia

പീഡനത്തിനിരയാക്കിയെന്ന് വ്യാജ പരാതി നല്‍കിയ യുവതിക്ക് 25ലക്ഷം രൂപ പിഴ

മുംബൈ: പീഡനത്തിനിരയാക്കിയെന്ന് വ്യാജ പരാതി നല്‍കിയ യുവതിയ്ക്ക് കോടതി 25ലക്ഷം രൂപ പിഴയടക്കാന്‍ ഉത്തരവിട്ടു. മുംബൈ സ്വദേശിയായ യുവ വ്യവസായിക്കെതിരെ ഹരിയാനയിലെ ഗുഡ്ഗാവ് സ്വദേശിയായ നേഹ ഗാന്ധിറും ഭര്‍ത്താവും ചേര്‍ന്നാണ് കേസ് കൊടുത്തത്. ബിസിനസുകാരിയായ നേഹയുടെ കമ്പനിയും ആരോപണ വിധേയന്റെ കമ്പനിയും തമ്മില്‍ ട്രേഡ് മാര്‍ക്കിനെ ചൊല്ലി നിയമപരമായി പോരാട്ടം നടന്നിരുന്നു. കേസില്‍ ആരോപണ വിധേയന് അനൂകുലമായ വിധിയാണ് വന്നിരുന്നത്. ഇത് നേഹയെ ചൊടിപ്പിച്ചു. ഇതോടെയാണ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് വ്യാജ പരാതിയുമായി ഇവര്‍ പൊലീസിനെ സമീപിച്ചത്. എന്നാല്‍ യുവതിയുടെ പരാതി വ്യാജമാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button