കോഴിക്കോട്: സ്വര്‍ണം പൊടിച്ച് കവറിലാക്കി മലദ്വാരത്തില്‍ വച്ച് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. ദുബായില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഇറങ്ങിയ മലപ്പുറം വേങ്ങര കീഴ്മുറി സ്വദേശി മണ്ടോടാന്‍ യൂസഫ്(36) ആണ് കസ്റ്റംസിന്റെ പിടിയിലായത്.
648.8ഗ്രാം (81പവന്‍) സ്വര്‍ണം പൊടിച്ച് രാസവസ്തുക്കള്‍ ചേര്‍ത്ത് കവറിലാക്കി മലദ്വാരത്തില്‍ ഒളിപ്പിക്കുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഇയാളുടെ നടത്തത്തില്‍ അസ്വാഭാവികത തോന്നിയപ്പോള്‍ ആശുപത്രിയിലെത്തിച്ച് എക്‌സറേ എടുക്കുകയായിരുന്നു. അഞ്ച് കവറുകളിലായാണ് സ്വര്‍ണം നിക്ഷേപിച്ചത്.
Post Your Comments