ചെന്നൈ: തമിഴ്‌നാട് തിരുച്ചിറപ്പള്ളി സമയപുരത്ത് പ്രവര്‍ത്തിക്കുന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലോക്കറുകള്‍ കുത്തിത്തുറന്ന് 500 പവനോളം സ്വര്‍ണവും 10 കോടി വിലമതിക്കുന്ന സ്വത്തുക്കളുടെ രേഖകളും കവര്‍ന്നു. ബാങ്കിന്റെ പിന്‍ഭാഗത്തെ ഭിത്തിതുരന്ന് അകത്തു കടന്നാണ് കവര്‍ച്ച. അഞ്ചു ലോക്കറുകള്‍ കുത്തിത്തുറന്നാണ് സ്വര്‍ണവും രേഖകളും കവര്‍ന്നത്. ബാങ്കിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന കംപ്യൂട്ടറിന്റെ ഡ്രൈവുകളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ബാങ്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.
രണ്ടുദിവസത്തെ അവധിക്കുശേഷം തിങ്കളാഴ്ച രാവിലെ ബാങ്ക്് തുറന്നപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. സംഭവസമയം ബാങ്കില്‍ സുരക്ഷാജീവനക്കാരുണ്ടായിരുന്നില്ല. കവര്‍ച്ചക്കാരുടേതെന്ന് കരുതപ്പെടുന്ന മുഖംമൂടികളും ഗ്യാസ് കട്ടറും ഗ്യാസ് സിലിന്‍ഡറും ചുറ്റികയും ബാങ്കിനുള്ളില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ലോക്കറുണ്ടായിരുന്ന മുറിയില്‍ മാത്രമാണ് കവര്‍ച്ചനടന്നിരിക്കുന്നത്. കുത്തിത്തുറന്ന അഞ്ചു ലോക്കറുകളില്‍ മൂന്നെണ്ണം സ്വകാര്യവ്യക്തികളുടെയും രണ്ടെണ്ണം സ്വകാര്യകമ്പനിയുടെയും പേരിലുള്ളതാണ്.
തുടര്‍ച്ചയായി രണ്ടുദിവസം അവധിയായിരുന്നതിനാല്‍ ഏതുദിവസമാണ് സംഭവം നടന്നതെന്ന് വ്യക്തമല്ലെന്ന് തിരുച്ചിറപ്പള്ളി എസ്.പി. സിയാവുള്‍ ഹക്ക് പറഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങള്‍ അടങ്ങുന്ന ഡ്രൈവുകള്‍ നഷ്ടമായതിനാല്‍ സമീപപ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. വിരലടയാളവിദഗ്്ധരും പോലീസ് നായും എത്തി പരിശോധന നടത്തി.
Post Your Comments