Latest NewsNattuvartha

യാത്രകാര്‍ക്കു ഭീഷണിയായി ‘ബാഹുബലി’ കാട്ടുപോത്ത്

പോത്തിന്റെ ഉപദ്രവം കാരണം ഒരു നേരത്തും ഇവിടെയുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്

മറയൂര്‍: കീഴാന്തൂരില്‍ ജനങ്ങള്‍ക്ക് ഭീഷണിയായി കാട്ടു പോത്തിന്റെ വിളയാട്ടം. ഇവിടെയുള്ള സ്വകാര്യ ഭൂമിയിലെ ഗ്രാന്റീസ് തോട്ടത്തിലാണ് പോത്ത് തമ്പടിച്ചിരിക്കുന്നത്. എന്നാല്‍ കാട്ടുപോത്ത് ഇവിടെ സുഴവാസം തുടങ്ങിയതോടെ ഒരുപോലെ ദുരിതത്തിലായിരിക്കുകയാണ് കീഴാന്തൂരിലെ
കര്‍ഷകരും മറയൂര്‍ കാന്തല്ലൂര്‍ റോഡിലെ യാത്രക്കാരും.

നാട്ടുകാര്‍ക്കിടയില്‍ ‘ബാഹുബലി’ എന്നാണ് ഈ കാട്ടുപോത്ത് അറിയപ്പെടുന്നത്. പോത്തിന്റെ ഉപദ്രവം കാരണം ഒരു നേരത്തും ഇവിടെയുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. ഇന്നലെ രാവിലെ ഒന്‍പതരയോടെ കൃഷിത്തോട്ടത്തിലിറങ്ങിയ കാട്ടുപോത്തിനെ മണിക്കൂറുകളോളം പരിശ്രമിച്ചാണ് കര്‍ഷകര്‍ തുരത്തിയത്. കഴിഞ്ഞ വേനലിന്റെ തുടക്കത്തിലാണ് ഗാന്റീസ്, കാപ്പി തോട്ടത്തിലെ പൊന്തക്കാടിനുള്ളില്‍ കാട്ടുപ്പോത്ത് തമ്പടിച്ച് തുടങ്ങിയത്. എന്നാല്‍ ഇത്രമാസങ്ങള്‍ കഴിഞ്ഞിട്ടും പോത്ത് കാട്ടിലേയ്ക്ക് മടങ്ങിയില്ല.

ഗ്രാമത്തിനു സമീപത്തെ ഗ്രാന്റീസ്, കാപ്പി തോട്ടത്തിലെ പൊന്തക്കാടിനുള്ളില്‍ തമ്പടിച്ച കാട്ടുപോത്ത് മാസങ്ങള്‍ പിന്നിട്ടിട്ടും വനത്തിലേക്കു മടങ്ങാന്‍ കൂട്ടാക്കിയിട്ടില്ല. ഗ്രാമത്തില്‍ കൃഷിയിറക്കിയിരിക്കുന്ന വിളകള്‍ രാത്രികാലത്ത് വ്യാപകമായി നശിപ്പിക്കുകയാണ്. കൂടാതെ പോത്തിന്റെ ഉപദ്രവം മൂലം കര്‍ഷകര്‍ക്ക് ഇവരുടെ കൃഷിയിടത്തില്‍ എത്താനും കഴിയുന്നില്ല. കൂടാതെ കൃഷിയിടത്തിലെ ബീന്‍സ്, കാബേജ്, കാരറ്റ്, വാഴ തുടങ്ങിയ വിളകളും കാട്ടുപോത്ത് വ്യാപകമായി നശിപ്പിച്ചു. അതേസമയം അധികൃതര്‍ ഇതിനു പരിഹാരം കാണുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button