കുംഭമേളക്കിടെ മന്ത്രിസഭായോഗം ചേര്‍ന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മന്ത്രിസഭായോഗത്തിനായി മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ലഖ്‌നൗവില്‍ നിന്ന് പ്രയാഗ് രാജിലെത്തുകയായിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിസഭായോഗത്തിനെത്തിയ ഭൂരിപക്ഷം പേരും ത്രിവേണി സംഗമത്തില്‍ സ്‌നാനം നടത്തിയാണ് മടങ്ങിയത്.
അലഹബാദിനെ പടിഞ്ഞാറന്‍ യുപിയുമായി ബന്ധിപ്പിക്കുന്ന ഗംഗ എക്‌സപ്രസ് വേയ്ക്ക് കുംഭമേള വേദിയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കുകയും ചെയ്തു. ലോകത്തിലെ തന്നെ ഏറ്റവും വലിയ എക്‌സപ്രസ് വേ ആയിരിക്കും ഇതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നു.
#WATCH Prayagraj: Uttar Pradesh Chief Minister Yogi Adityanath and other leaders take holy dip at #KumbhaMela2019 pic.twitter.com/srZmBhgh5P
— ANI UP/Uttarakhand (@ANINewsUP) January 29, 2019
Post Your Comments