തിരുവനന്തപുരം : പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 1974ലെ ഐതിഹാസികമായ റെയില്‍വെ തൊഴിലാളി സമരത്തിന്റെ നായകനായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്.
തൊഴിലാളി സംഘടനകളെ ഏകോപിപ്പിച്ച് സമരം ശക്തമാക്കുന്നതിന് അദ്ദേഹം രാജ്യമെങ്ങും സഞ്ചരിച്ചു. 1975ല്‍ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിന്റെ മുന്‍നിരയിലും ഫെര്‍ണാണ്ടസ് ഉണ്ടായിരുന്നു.
വിപി സിങ്ങ് സര്‍ക്കാരില്‍ ഫെര്‍ണാണ്ടസ് റെയില്‍വെ മന്ത്രിയായിരിക്കുമ്പോഴാണ് കൊങ്കണ്‍ റെയില്‍വെ യാഥാര്‍ത്ഥ്യമാക്കാന്‍ നിശ്ചയദാര്‍ഢ്യത്തോടെയുള്ള നടപടികള്‍ ഉണ്ടായാതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
Post Your Comments