തിരുവനന്തപുരം: ജാഥകള്‍ക്ക് തലസ്ഥാനത്ത് നിയന്ത്രണമേർപ്പെടുത്തി. ജാഥ നടത്തുന്നതിന് ഒരാഴ്ച മുമ്പ് അനുമതി വാങ്ങണം അല്ലാത്തപക്ഷം ഇനി ജാഥകള്‍ അനുവദിക്കില്ലെന്നും ഉച്ചയ്ക്ക് ശേഷം ജാഥകള്‍ നടത്തുന്നത് തടയുമെന്നും പോലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു.
രാവിലെ 11നും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയില്‍ മാത്രമേ ഇനി അനുമതി വാങ്ങിയ പ്രകടനങ്ങളും ജാഥകളും അനുവദിക്കൂ.റോഡ് നിറഞ്ഞുള്ള പ്രകടനങ്ങളും അനുവദിക്കില്ല. ഗതാഗതം തടസപ്പെടാത്തവിധം ഒരു വശത്ത് കൂടെ മാത്രമേ ജാഥ പോവുന്നുള്ളൂ എന്ന് പോലീസ് ഉറപ്പാക്കും.സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തി നടത്തുന്ന ജാഥകളും ഗതാഗതക്കുരുക്കും പതിവ് സംഭവങ്ങളാണ്. എന്നാല്‍ ഇനി ഇത്തരം സമരങ്ങള്‍ മൂലമുള്ള ഗതാഗത കുരുക്ക് അനുവദിക്കാനാകില്ലെന്ന് കമ്മീഷണര്‍ പറഞ്ഞു.
പ്രകടനങ്ങള്‍ക്കായി എത്തുന്നവര്‍ വാഹനം, പ്രകടനം പോകുന്ന വഴിയില്‍ നിര്‍ത്താനും പാടില്ല. അനുമതി വാങ്ങാത്തവര്‍ക്കെതിരെയും സമയക്രമം തെറ്റിക്കുന്നവര്‍ക്ക് എതിരെയും കേസെടുക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.
Post Your Comments