Latest NewsCricket

യുവതാരങ്ങളെ വാനോളം പുകഴ്‌ത്തി വിരാട് കോഹ്‌ലി

യുവതാരങ്ങൾക്ക് ആവശ്യത്തിന് അവസരം നല്‍കി വളര്‍ച്ച ഉറപ്പാക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷം മാത്രമേയുള്ളൂവെന്ന് വ്യക്തമാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ന്യൂസിലന്‍ഡിനെതിരെ പരമ്പര സ്വന്തമാക്കി നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് മാധ്യമ പ്രവര്‍ത്തകരോട് കോഹ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍ എന്നിവരെയും താരം പുകഴ്ത്തുകയുണ്ടായി. ഗില്ലും പൃഥ്വി ഷായും അസാധ്യ പ്രതിഭകളാണ്. നെറ്റ്‌സില്‍ ഗില്‍ ബാറ്റ് ചെയ്യുന്നത് കണ്ടപ്പോള്‍ അതിശയം തോന്നി. 19 വയസ്സുണ്ടായിരുന്നപ്പോള്‍ അവന്റെ 10 ശതമാനം മികവ് എനിക്കുണ്ടായിരുന്നില്ലെന്നും കോഹ്ലി കൂട്ടിച്ചേർത്തു.

യുവതാരങ്ങള്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുന്ന കാലമാണിത്. അതിനാല്‍ വളരെ മഹത്തായ സമയമാണിപ്പോള്‍. യുവതാരങ്ങള്‍ ടീമില്‍ കയറി പറ്റാന്‍ ശ്രമിക്കുന്നുണ്ട്. അവർക്ക് അവസര നൽകാൻ സന്തോഷമുണ്ടെന്നും കോഹ്ലി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button