ബംഗളുരു: മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വ്യാജ ഒപ്പ് ഹാജരാക്കി 200 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. കെ.പി.സി.സി. ഓഫീസില്‍ സ്റ്റെനോഗ്രാഫറായി ജോലിചെയ്തതിരുന്ന ഗുരുനാഥ്, തിമ്മാപുര കുറുമ്പസമുദായ യൂണിയന്‍ അധ്യക്ഷന്‍ സിദ്ധരുദ എന്നിവരാണ് അറസ്റ്റിലായത്. കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ബന്ധം ദുരുപയോഗം ചെയ്താണ് ഇവര്‍ പണം തട്ടാന്‍ ശ്രമം നടത്തിയത്.
ബെലഗാവിയില്‍ കുറുമ്പ കമ്യൂണിറ്റി ഹാള്‍ പണിയുന്നതിന് 200 കോടി രൂപ അനുവദിക്കണമെന്ന കത്തുമായാണ് ഇവര്‍ പിന്നാക്കക്ഷേമ വകുപ്പ് ഓഫീസിലെത്തിയത്. കത്തില്‍ ഒപ്പിട്ടത് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയായിരുന്നു. എന്നാല്‍ വകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ക്ക് ഇതില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നുനടന്ന അന്വേഷണത്തിലാണ് സിദ്ധരാമയ്യയുടെ ഒപ്പ് വ്യാജമാണെന്ന് തെളിയുന്നത്.
കുറുമ്പ കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കുന്നതിനായി 2016-ല്‍ സിദ്ധരുദ പിന്നാക്കക്ഷേമ വകുപ്പിന് അപേക്ഷ നല്‍കിയിരുന്നു. ഇതിന് അംഗീകാരം ലഭിക്കുന്നതിന് വിധാന്‍ സൗധ സ്ഥിരമായി സന്ദര്‍ശിക്കാറുണ്ടായിരുന്ന സിദ്ധരുദ, കെ.പി.സി.സി. ഓഫീസില്‍ ജാലിക്കാരനായിരുന്ന ഗുരുനാഥുമായി പരിചയത്തിലായി. തുടര്‍ന്നാണ് സിദ്ധരാമയ്യയുടെ വ്യാജ ഒപ്പിട്ട് കത്ത് തയ്യാറാക്കിയത്. സിദ്ധരാമയ്യയുടെ സമുദായമായ കുറുമ്പ വിഭാഗത്തിന്റെ നേതാവാണ് പിടിയിലായ സിദ്ധരുദ.
Post Your Comments