തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയചര്‍ച്ചയ്ക്ക് ഇന്ന് നിയമസഭയില്‍ തുടക്കമാകും. കെഎസ്ആര്‍ടിസി വിഷയത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയമവതരിപ്പിക്കും.
എം പാനല്‍ ജീവനക്കാര്‍ അനുഭവിക്കുന്ന പ്രതിസന്ധിയും പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. അടിയന്തര പ്രമേയത്തിലൂടെ വിഷയം കൊണ്ടുവരാനാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്. എം.പാനല്‍ ജീവനക്കാരുടെ വിഷയത്തില്‍ സഭക്കുള്ളില്‍ ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പും വേണ്ട എന്നാണ് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗതീരുമാനം.
അതേസമയം, എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട സര്‍ക്കാരിന്റെ തെറ്റായ തീരുമാനത്തിനെതിരെ ജീവനക്കാര്‍ ഇന്ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 10.30 ഓടെ സെക്രട്ടറിയേറ്റിലെ സമരപ്പന്തലില്‍ നിന്നാകും മാര്‍ച്ച് ആരംഭിക്കുക. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന ശയനപ്രദക്ഷിണ സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുംവരെ സമരം തുടരുമെന്നും തങ്ങള്‍ ആത്മഹത്യയുടെ വക്കിലാണെന്നും കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാര്‍ പറഞ്ഞു.
സര്‍ക്കാര്‍ വഞ്ചിച്ചെന്നാരോപിച്ചാണ് സെക്രട്ടേറിയറ്റിന് മുമ്പില്‍ കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാര്‍ ശയനപ്രദക്ഷിണ സമരം നടത്തുന്നത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ സമരത്തിന്റെ ഭാഗമാണ്. സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരെ നിയമ പോരാട്ടം തുടരുമ്പോഴും പ്രത്യക്ഷ സമരം ശക്തമാക്കാനാണ് പിരിച്ചുവിടപ്പെട്ടവരുടെ കൂട്ടായ്മയുടെ തീരുമാനം. തങ്ങളുടെ വീടുകള്‍ പട്ടിണിയിലാണെന്നും തീരുമാനം അനുകൂലമായില്ലെങ്കില്‍ സമരം ഇനിയും വ്യാപിപ്പിക്കുമെന്നും ഇവര്‍ പറയുന്നു.പ്രതിപക്ഷ പാര്‍ട്ടികളടക്കം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments