കൊല്ലം : സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളെല്ലാം മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. പ്രളയവും, നിപ്പയും, ഓഖിയും വന്നിട്ടും സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമം ഉണ്ടാകാത്തത് വലിയ നേട്ടമാണ്.
ജനസംഖ്യയെ അടിസ്ഥാനമാക്കി എല്ലായിടത്തും ഇഹെല്‍ത്ത് സംവിധാനം നടപ്പിലാക്കി വരുന്നു. സമ്പൂര്‍ണ ട്രോമാകെയര്‍ പദ്ധതിയും നടപ്പിലാക്കി. തിരുവനന്തപുരം, കോഴിക്കോട്, മെഡിക്കല്‍ കോളേജുകളെ ലവല്‍ വണ്‍ യൂണിറ്റുകളായി പരിഗണിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ട്രോമാകെയര്‍ യൂണിറ്റ് ഉടന്‍ പ്രവര്‍ത്തനസജ്ജമാകും.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പുതിയ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇന്ത്യയില്‍ ശിശുമരണ നിരക്ക് ഏറ്റവും കുറവ് കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്‌ബോള്‍ ആയിരം പ്രസവത്തിനു പന്ത്രണ്ട് ആയിരുന്ന ശിശുമരണ നിരക്ക് പത്തായി കുറഞ്ഞിട്ടുണ്ട്. 2020ല്‍ തോത് വീണ്ടും കുറയ്ക്കുകയാണ് ലക്ഷ്യം.
Post Your Comments