ന്യൂഡൽഹി: രാജസ്ഥാനിലെയും ഹരിയാനയിലെയും ഓരോ നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്. ഡിസംബറിൽ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബിഎസ്പി സ്ഥാനാർഥി മരിച്ചതിനെ തുടർന്നാണ് രാജസ്ഥാനിലെ ആൽവാർ ജില്ലയിലെ രാംഗഡ് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ്. ആർഎൽഡി (1 സീറ്റ്) സഹായത്തോടെ സർക്കാർ രൂപീകരിച്ച കോൺഗ്രസിന് (99 സീറ്റ്) രാംഗഡിൽ ജയിച്ചാൽ കേവല ഭൂരിപക്ഷമാകും.
സ്ഥാനാർഥികൾ: ഷഫിയ സുബൈർ ഖാൻ (കോൺഗ്രസ്) സുഖ്‌വന്ത് സിങ് (ബിജെപി), മുൻ കേന്ദ്രമന്ത്രി നട്‌വർ സിങ്ങിന്റെ മകൻ ജഗത്‌സിങ് (ബിഎസ്പി). ഹരിയാനയിലെ ജിന്ദ് നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് രൺദീപ് സിങ് സുർജേവാല മൽസരിക്കുന്നു. നിലവിൽ കയ്‌താൽ എംഎൽഎയാണ്. ഇന്ത്യൻ നാഷനൽ ലോക്ദളിന്റെ സിറ്റിങ് സീറ്റാണിത്. രണ്ടിടത്തും 31ന് ഫലം പ്രഖ്യാപിക്കും.
Post Your Comments