Latest NewsNattuvartha

പ്രീ പ്രൈറി മേഖലയിലെ മുഴുവന്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തണമെന്ന് ആവശ്യം

വയനാട് : അധ്യാപകവിദ്യാര്‍ഥി അനുപാതം 1:20 എന്നാക്കി സര്‍ക്കാര്‍ എയ്ഡഡ് മേഖലകളിലെ മുഴുവന്‍ പ്രീപ്രൈമറി ജീവനക്കാരെയും സ്ഥിരപ്പെടുത്തണമെന്ന് കേരള സ്‌റ്റേറ്റ് പ്രീപ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷന്‍ 11ാമത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

ഭൂരിഭാഗം പ്രീപ്രൈമറി ക്ലാസുകളിലും 45ല്‍ അധികം കുട്ടികളുണ്ട്. ഇതിനാല്‍ അധ്യാപകര്‍ക്ക് പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ട് പോകാന്‍ ഏറെ ബുദ്ധിമുട്ട് നേരിടുകയാണ്. ഇതിന് പരിഹാരമായി അധ്യാപകവിദ്യാര്‍ഥി അനുപാതം 1:20 എന്നാക്കി മാറ്റുകയും ജ്ീവനക്കാരുടെ ജോലി സ്ഥിരത ഉറപ്പാക്കുകയും വേണം.

അധ്യാപകരെയും ആയമാരെയും പിരിച്ചുവിട്ട് ഓരോ കൊല്ലവും വീണ്ടും ഇന്റര്‍വ്യൂ നടത്തുന്ന രീതിക്കും മാറ്റം വേണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button