തിരുവനന്തപുരം : ബ്രാന്‍ഡഡ് അരിയാക്കി മാറ്റി റേഷനരി കടത്താന്‍ ശ്രമം പൊലീസിന്റെ സമയോചിതമായ ഇടപടലിനെ തുടര്‍ന്ന് പാളി. ബ്രാന്‍ഡഡ് അരിയാക്കി മാറ്റി മൂന്ന് ലോറികളിലായി കടത്തുകയായിരുന്ന 790 ചാക്ക് റേഷന്‍ അരിയാണ് പൊലീസ് പിടിച്ചെടുത്തത്.
തിരുവനന്തപുരത്ത് നിന്ന് കടത്തിയ റേഷന്‍ സാധനങ്ങളാണ് പാരിപ്പള്ളി എസ്.ഐ പി.രാജേഷിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി 10 നും 11 നും ഇടയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് പിടികൂടിയത്.വണ്ടി നമ്ബര്‍ സഹിതം സിറ്റി സ്പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച സന്ദേശമാണ് ലോറികള്‍ പിടികൂടാന്‍ സഹായകരമായത്.
Post Your Comments