തിരുവനന്തപുരം: നിയമസഭയില്‍ മോശം പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് അംഗത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. ചോദ്യോത്തരവേളയില്‍ വിഴിഞ്ഞം സംബന്ധിച്ച ചോദ്യത്തിനിടെയാണ് കോണ്‍ഗ്രസ് അംഗം വിപി സജീന്ദ്രന്‍ സ്പീക്കര്‍ക്ക് നേരെ മോശം വാക്കുപയോഗിച്ച് ബഹളം വച്ചത്. വിഴിഞ്ഞ തുറമുഖ പദ്ധതി നിര്‍മാണത്തെ സംബന്ധിച്ച് മുഖ്യമന്ത്രി മറുപടി പറഞ്ഞ ശേഷം അടുത്ത ചോദ്യത്തിലേക്ക് സ്പീക്കര്‍ കടക്കുന്നതിനിടെയാണ് സജീന്ദ്രന്‍ ബഹളവുമായി എഴുന്നേറ്റത്.
കൂടുതല്‍ ചോദ്യം അനുവദിക്കണമെന്നുള്ള ആവശ്യവുമായി ബഹളം വച്ച സജീന്ദ്രന്‍ സ്പീക്കര്‍ക്ക് നേരെ മോശം പദപ്രയോഗം നടത്തുകയായിരുന്നു. തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെ ശക്തമായി അപലപിച്ചു. ഇത്തരക്കാരെ നിയന്ത്രിക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാകണം. എന്തും പറയാമെന്ന രീതി ശരിയല്ല. അനാവശ്യ പദപ്രയോഗം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments