Latest NewsKerala

തന്ത്രിക്കെതിരെ നോട്ടീസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെയുള്ള ഹര്‍ജിയിലെ തീരുമാനം ഇങ്ങനെ

കൊച്ചി: ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ശുദ്ധിക്രിയ നടത്തിയ തന്ത്രിക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ നടപടിയെ ചോദ്യം ചെയ്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ഹൈക്കോടതിയുടേതാണ് നടപടി. ദേവസ്വം ബോര്‍ഡിന്റെ നടപടിയെ ചോദ്യം ചെയ്തു കൊണ്ടുള്ള സ്വകാര്യ ഹര്‍ജിയാണ് തള്ളിയത്. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ശബരിമലയില്‍ ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി നട അടച്ച് ശുദ്ധിക്രിയ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് വലിയ വിവാദമാണ് സംസ്ഥാനത്തുണ്ടായത്. ദേവസ്വം ബോര്‍ഡിന്റെ അനുവാദമില്ലാതെയുള്ള ശുദ്ധിക്രിയയില്‍ ബോര്‍ഡ് തന്ത്രിയോട് വിശദീകരണം തേടി. എന്നാല്‍ ശബരിമലയിലെ ആചാരകാര്യങ്ങളില്‍ തന്ത്രിക്കാണ് പരമാധികാരമെന്നായിരുന്നു താഴമണ്‍ തന്ത്രി കുടുംബത്തിന്റെ നിലപാട്.
നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button