ബംഗളൂരു: വിരാജ് പെട്ട് -മൈസുരു സംസ്ഥാന പാതയില്‍ ബന്ദിപ്പൂര്‍ മാതൃകയില്‍ രാത്രി യാത്ര നിരോധനം നടപ്പാക്കണം എന്നാ ആവശ്യത്തിന് പിന്തുണ ഏറുന്നു.ഈ ആവശ്യവുമായി ബന്ധപ്പെട്ട് അഭിഭാഷകനായ എച് സി പ്രകാശ,നിയമ വിദ്യാര്‍ഥി എ എം മഹേഷ് എന്നിവര്‍ സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജി കര്‍ണാടക ഹൈകോടതി ഫയലില്‍ സ്വീകരിക്കുകയും കേന്ദ്രത്തിനും കര്‍ണാടകക്കും നോട്ടീസ് അയക്കുകയും ചെയ്തു.
ഹൈകോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് എല്‍ നാരായണ സ്വാമി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ആണ് നടപടി സ്വീകരിച്ചത്.
നാഗര്‍ഹോളെ വന്യജീവി സങ്കേതത്തിലൂടെയുള്ള റോഡില്‍ അമിത വേഗത്തില്‍ ഉള്ള വാഹന ഗതാഗതം വന്യജീവികളുടെ സാധാരണ ജീവിതത്തിന് വിഘാതം സൃഷ്ട്ടിക്കുന്നു എന്നാണ് ഹര്‍ജിക്കാരുടെ വാദം.
2018 ഒക്ടോബറില്‍ മതിഗോടിനു അടുത്തുവച്ച് കണ്ണൂരില്‍ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിച്ച് കാട്ടാന ചെരിഞ്ഞിരുന്നു.ബന്ദിപ്പൂര്‍ മാതൃകയില്‍ ഇവിടെയും രാത്രി യാത്ര നിരോധനം ഏര്‍പ്പെടുത്തണമെന്ന് ഹര്‍ജിയില്‍ പറയുന്നു.
Post Your Comments